27 May Wednesday

കഞ്ചാവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
ചാരുംമൂട്
കഞ്ചാവുമായി മൂന്ന് യുവാക്കളെ നൂറനാട് എക്‌സൈസ് അറസ്‌റ്റ്‌ ചെയ്‌തു. ചുനക്കര നടുവിലേമുറി ഷെമീർ ഭവനത്തിൽ ഷെമീർ, തെങ്ങുവിള പടിഞ്ഞാറ്റതിൽ സിജിൻ, ഈഴശേരി പുത്തൻവീട്ടിൽ അഖിലേഷ് എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്. ചില്ലറ വിൽപ്പനയ്‌ക്ക്‌ കൊണ്ടുവന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിദ്യാർഥികൾക്ക്‌ കഞ്ചാവ് വിൽപ്പന നടത്തിയവരാണ്‌ പിടിയിലായത്‌.
നൂറനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ഇ ആർ ഗിരീഷ് കുമാറിന്റെ നേത‌ൃത്വത്തിൽ റെയ്ഡിനെത്തിയപ്പോൾ നായയെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഷാഡോ ടീമംഗങ്ങളാണ്‌ പിടികൂടിയത്‌.                                       
കഴിഞ്ഞദിവസം രാത്രിയിലാണ് റെയിഡ്‌. തമിഴ്നാട് കമ്പത്തുനിന്നാണ് കഞ്ചാവ് വിൽപ്പനയ്‌ക്കെത്തിച്ചിരുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അബ്‌ദുൾ ഷുക്കൂർ, സദാനന്ദൻ,  സിഇഒമാരായ അനു, രാജീവ്, ശ്യാംജി, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.                               
പ്രധാന വാർത്തകൾ
 Top