25 May Monday
പ്ലാസ്‌റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റ്‌

ഹരിതകർമസേന മാലിന്യം ശേഖരിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കുമാരപുരത്തെ പ്ലാസ്‌റ്റിക് ഷ്രഡിങ്‌ യൂണിറ്റ്

ഹരിപ്പാട് 
കുമാരപുരം പഞ്ചായത്ത് ആരംഭിച്ച പ്ലാസ്‌റ്റിക് ഷ്രെഡിങ്‌ യൂണിറ്റ്‌ മാലിന്യംശേഖരിച്ചുതുടങ്ങി. 50 വീടുകൾക്ക് ഒരു ക്ലസ്‌റ്റർ എന്ന നിലയിൽ ഹരിത കർമസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും നടത്തിയ ബോധവൽക്കരണം ജനകീയ പങ്കാളിത്തവും ഉറപ്പിച്ചു. വീട്‌, വ്യാപാരസ്ഥാപനം എന്നിവിടങ്ങളിൽനിന്നാണ്‌ മാലിന്യംശേഖരിക്കുന്നത്‌.  
 പഞ്ചായത്തിലെ 6,883 കേന്ദ്രങ്ങളിൽനിന്നാണ്‌ ഹരിതകർമസേനാ പ്രവർത്തകർ മാലിന്യം ശേഖരിച്ചത്‌. വീടുകളിൽ തുണിസഞ്ചികളിലാണ്‌ മാലിന്യം സംഭരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ മാലിന്യം തരംതിരിക്കാനും സൂക്ഷിക്കാനും വിശാലവും സൗകര്യപ്രദവുമായ സംഭരണശാലയും ഷ്രെഡിങ്‌ ആൻഡ്‌ ബെയ്‌ലിങ്‌ യൂണിറ്റുമാണ് ഒരുക്കിയിരിക്കുന്നത്. റോഡ് നിർമാണത്തിന്‌ ഉപയോഗിക്കുന്ന ഗ്രാന്യൂൾസ് നിർമിച്ചശേഷം അവശേഷിക്കുന്ന പ്ലാസ്‌റ്റിക്‌ ക്ലീൻ കേരളാകമ്പനിക്ക് കൈമാറും. 
ഹരിതകർമ സേനാംഗങ്ങൾക്ക് പ്രതിമാസം 7000രൂപയാണ്‌ ഓണറേറിയം. സൂക്ഷ്‌മ സംരംഭങ്ങൾ ആരംഭിക്കാൻ  സേനയ്‌ക്ക്‌
ഐആർടിസി പരിശീലനം നൽകിയിട്ടുണ്ട്‌. ഇതിലൂടെ കൂടുതൽ വരുമാനം ഹരിത കർമസേനാംഗങ്ങൾക്ക്‌ ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുരേഷ്‌കുമാർ പറഞ്ഞു. നിലവിൽ ഒരുവീട്ടിൽ നിന്ന് 40 രൂപയും കടകളിൽ നിന്ന് 50 രൂപയും സർവീസ് ചാർജ്‌ നൽകണം. ഹരിപ്പാട് മണ്ഡലത്തിൽ കുമാരപുരം പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലും മാത്രമാണ് പ്ലാസ്‌റ്റിക് സംസ്‌കരണമുള്ളത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top