30 March Thursday
തിരുനാൾ ആഘോഷിച്ചു

അർത്തുങ്കലിൽ ജനസാഗരം

സ്വന്തം ലേഖകൻUpdated: Saturday Jan 21, 2023

അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ സെബസ്‌ത്യാനോസിന്റെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന പ്രദക്ഷിണം

ചേർത്തല
അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്ക സെബസ്‌ത്യാനോസിന്റെ മകരം തിരുനാൾ മഹോത്സവം ആഘോഷിച്ചു. വെള്ളി വൈകിട്ട്‌ നാലരയോടെ ആരംഭിച്ച പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കാളികളായി.
ഉച്ചവരെ നാലുതവണ ആഘോഷമായ ദിവ്യബലി നടന്നു. മൂന്നിന്‌ തുടങ്ങിയ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക്‌ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ്‌ റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികനായി. തുടർന്ന്‌ ബസിലിക്കയിൽനിന്ന്‌ രൂപവും വഹിച്ച്‌ പ്രദക്ഷിണം ആരംഭിച്ചു. 
പള്ളിയങ്കണവും കടപ്പുറത്തെ കുരിശടിവരെ റോഡും നിറഞ്ഞാണ്‌ പ്രദക്ഷിണം നീങ്ങിയത്‌. കുരിശടിയിലെത്തി പള്ളിയിലേക്ക്‌ മടങ്ങിയ പ്രദക്ഷിണം മണിക്കൂറുകൾ പിന്നിട്ടാണ്‌ അവസാനിച്ചത്‌. ജനസാഗരത്തെ നയന്ത്രിക്കാൻ പൊലീസും സന്നദ്ധസേനയും ഏറെ പ്രയാസപ്പെട്ടു.
ബസിലിക്ക റെക്‌ടർ ഫാ. സ്‌റ്റീഫൻ ജെ പുന്നയ്‌ക്കൽ, വൈദികരായ സെലസ്‌റ്റിൻ പുത്തൻപുരയ്‌ക്കൽ, ജോർജ്‌ ബിബിലൻ ആറാട്ടുകുളം, റിനോയ്‌ കാട്ടിപ്പറമ്പിൽ, സിസ്‌റ്റർ ഷാലറ്റ്‌ ജോസ്‌, സിസ്‌റ്റർ മെർലിൻ ജോർജ്‌ എന്നിവർ പ്രദക്ഷിണത്തിന്‌ നേതൃത്വംനൽകി. പ്രദക്ഷിണം തിരിച്ചെത്തിയശേഷം മൂന്ന്‌ ദിവ്യബലി നടന്നു. 27ന്‌ കൃതജ്ഞതാ ദിനാചരണത്തോടെയാണ്‌ തിരുനാളാഘോഷം സമാപിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top