30 March Thursday
മന്ത്രി പി രാജീവിന്‌ തുക കൈമാറി

കയർ പ്രോത്സാഹന പദ്ധതിയുമായി എസ് എൻ ട്രസ്‌റ്റ്‌

സ്വന്തം ലേഖകൻUpdated: Saturday Jan 21, 2023

എസ് എൻ ട്രസ്‌റ്റിന്റെ കയർ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി, കയർ കോർപറേഷൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ വെള്ളാപ്പള്ളി നടേശനിൽ നിന്ന് കയർ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സ്വീകരിക്കുന്നു

 കണിച്ചുകുളങ്ങര 

എസ് എൻ ട്രസ്‌റ്റിന്റെയും എസ്എൻഡിപിയുടെയും സ്ഥാപനങ്ങളിലേക്കും ഹോസ്‌റ്റലിലേക്കും ആവശ്യമായ കയർ ഉൽപ്പന്നങ്ങളുടെ 15 ലക്ഷം രൂപയുടെ ചെക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന്‌ മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. 
കയർ മേഖലയെ വീണ്ടെടുക്കാനായി വിദഗ്‌ധസമിതിയെ നിയോഗിച്ചെന്ന്‌ മന്ത്രി പറഞ്ഞു. റിപ്പോർട്ട് വരുന്നമുറയ്‌ക്ക്‌ മൗലിക മാറ്റം വരുത്തും.  വിപണിക്കാവശ്യമായ ഉൽപ്പന്നങ്ങളാകണം നർമിക്കേണ്ടത്‌. മികച്ച ഗുണനിലവാരത്തിൽ നിർമിച്ച് വിൽക്കാൻ കഴിയണം. 
  പാവപ്പെട്ടവർ തൊഴിൽ ചെയ്യുന്ന കയർ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, കയർ കോർപറേഷൻ എം ഡി ജി ശ്രീകുമാർ, മറ്റു ഉദ്യോഗസ്ഥർ, സിപിഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ, ലോക്കൽ  സെക്രട്ടറി പി നിധിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top