30 March Thursday

കെ ഇ കാർമൽ - പുളിക്കൽ റോഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 
കെ ഇ കാർമൽ - പുളിക്കൽ റോഡ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

 

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെ  ഇ കാർമൽ -–-പുളിക്കൽ റോഡ്‌  മന്ത്രി പി  പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. 99 ലക്ഷം രൂപ ചെലവഴിച്ച്‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ കോൺക്രീറ്റ് റോഡ് നിർമിച്ചത്. അഞ്ചു കൊല്ലത്തെ അറ്റകുറ്റപ്പണിയും കരാറുകാരൻ നടത്തും. പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷയായി. 
 കരാറുകാരനെ ബ്ലോക്കുപഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ബിജി അനിൽകുമാർ ആദരിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബെൻസിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബൈരഞ്ചിത്ത്‌, കെ കമലമ്മ, ജ്യോതിമോൾ, സി ദീപുമോൻ , അസിസ്‌റ്റന്റ് എൻജിനീയർ കൃഷ്‌ണകുമാർ, പഞ്ചായത്തു സെക്രട്ടറി പി ഗീതാകുമാരി, വി ആർ രഘുവരൻ, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, പഞ്ചായത്തംഗം ഫെയ്സി വി ഏറനാട് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ഫെയ്സി വി ഏറനാടിന് കുടുംബശ്രീ എഡിഎസും വാർഡു വികസന സമിതിയും സ്വീകരണം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top