29 May Sunday

വാഹനാപകടത്തിൽ 4 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ചേപ്പാട്ടുണ്ടായ അപകടത്തിൽപ്പെട്ട മിനിലോറി

കായംകുളം
ദേശീയപാതയിൽ ചേപ്പാട് വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്‌. വ്യാഴം പുലർച്ചെ 12നാണ്‌ അപകടം. കൊല്ലത്തുനിന്ന്‌ മീനുമായി ഹരിപ്പാട് ഭാഗത്തേക്കുപോയ മിനിലോറിയും എതിർദിശയിൽ വന്ന ഫോർച്യൂണർ കാറും കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറിയിലുണ്ടായിരുന്ന സുനിൽ അബ്‌ദുൽസലാം, അമൽ രാജപ്പൻ എന്നിവർക്കും കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഡോ. സനാജ്, ഡോ. ഷഹ്മ എന്നിവർക്കുമാണ് പരിക്കേറ്റത്. അബ്ദുസലാം, അമൽ രാജപ്പൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജിലും സനാജ്, ഷഹ്മ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കരീലക്കുളങ്ങര പൊലീസ് നടപടി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top