03 December Friday

കോവിഡ് രോഗിയേയും കുടുംബത്തേയും രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
ഹരിപ്പാട്
വീടിനുള്ളിൽ വെള്ളം കയറി ദുരിതത്തിലായ കോവിഡ് രോഗിക്കും കുടുംബത്തിനും രക്ഷകരായി സന്നദ്ധ പ്രവർത്തകർ.
 വീയപുരം  രണ്ടാം വാർഡിൽ കണ്ണമാലി ഭാഗത്തുള്ള കുടുംബത്തിനാണ് സന്നദ്ധ പ്രവർത്തകർ തുണയായത്. കോവിഡ്‌ ബാധിച്ച വയോധിയും മകനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്‌. ജലനിരപ്പ്‌ ഉയർന്നതോടെ ഇവർ പ്രതിസന്ധിയിലായി. തൃക്കുന്നപ്പുഴയിൽ നിന്ന്‌ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ 13–-ാം വാർഡംഗം ജഗേഷും സൈമൺ എബ്രഹാമും സന്നദ്ധ പ്രവർത്തകരും  കുടുംബത്തെ കരയിലെത്തിച്ചു. 
ആംബുലൻസിൽ കോവിഡ് രോഗികൾക്കുള്ള കാരിച്ചാൽ ആബട്ട് ഗ്രിഗറി സ്‌കൂളിലെ ക്യാമ്പിൽ എത്തിച്ചു.
റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളും ഡിവൈഎഫ്‌ഐ പ്രവർത്തകരുമായ സാം കെ ഡേവിഡ്, സിജു തോമസ്, സനൽ ഇടിക്കുള, സുമേഷ് എന്നിവരും സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top