Deshabhimani

അരൂരിൽ 
ഗതാഗതനിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 02:15 AM | 0 min read

ആലപ്പുഴ
ദേശീയപാതയിൽ ഉയരപ്പാതയുടെ നിർമാണം നടക്കുന്ന അരൂർ അമ്പലത്തിന് വടക്ക്‌ അരൂർപള്ളി വരെയുള്ള റോഡിൽ ടൈൽ വിരിക്കൽ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 
അരൂക്കുറ്റി ഭാഗത്തുനിന്ന്‌ എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്‌ഷനിൽനിന്ന്‌ ഫ്രീ ലെഫ്റ്റ്, യു ടേൺ എടുത്ത് പോകണം.
എറണാകുളം ഭാഗത്തുനിന്ന്‌ ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ  കുണ്ടന്നൂരിൽനിന്ന്‌ തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂർ, വൈക്കം,  തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം  തീരദേശ റോഡ് വഴിയോ പോകണം. 
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്ന്‌  തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി/ എസി റോഡ്‌ വഴി പോകണം. 
ഹെവി വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടില്ല.


deshabhimani section

Related News

0 comments
Sort by

Home