28 November Monday
തെരുവുനായ നിയന്ത്രണത്തിന്‌ ജില്ലാ സമിതി

ആക്രമണകാരികളായ 
നായകൾക്ക് അഭയകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
ആലപ്പുഴ
തെരുവുനായ നിയന്ത്രണ അതിതീവ്രയജ്ഞത്തിന്‌ ജില്ലാതല സമിതി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.  പ്രസിഡന്റ് ചെയർമാനായും കലക്‌ടർ കോ ചെയർമാനായുമുള്ള സമിതിയാണ് രൂപീകരിക്കുക. തദ്ദേശ ഭരണ ജില്ലാ ജോയിന്റ് ഡയറക്‌ടർ, മൃഗസംരക്ഷണ  ജില്ലാ ജോയിന്റ് ഡയറക്‌ടർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), മെഡിക്കൽ ഓഫീസർ എന്നിവർ അംഗങ്ങളാകും.
  തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും മൃഗക്ഷേമ സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ സഹായത്തോടെയും തെരുവുനായകളിൽ കുത്തിവയ്‌പ്‌ പദ്ധതി നടപ്പാക്കും. പേവിഷബാധ കുത്തിവയ്‌പ്പിന് തുക ഈടാക്കില്ല. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറാണ് കുത്തിവയ്‌ക്കുക. ഓരോ പ്രദേശത്തെയും അനിമൽ ഫീഡേഴ്‌സിന്റെ സഹായത്തോടെ ഹാൻഡ് ക്യാച്ചിങ് നടത്തിയും നായകളെ പിടിക്കും. ആക്രമണകാരികളായ നായകൾക്ക് അഭയകേന്ദ്രം ഒരുക്കും. ആദ്യഘട്ടം എന്ന നിലയിൽ ഹോട്ട് സ്‌പോട്ടുകൾ നിലവിലുള്ള എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങൾ സ്ഥാപിക്കും. 
   യോഗത്തിൽ എഡിഎം എസ് സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. എസ് വിനയകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ദീപ ശിവദാസൻ, ഡിഎംഒ ഡോ. ജമുന വർഗീസ്, ആലപ്പുഴ നഗരസഭ ഹെൽത്ത് ഓഫീസർ എസ് ഹർഷിത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആർ ശ്രീപ്രിയ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top