07 December Wednesday

കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ കൊയ്‌ത്തുപാട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

കഞ്ഞിക്കുഴി സഹകരണബാങ്കിന്റെ നെൽകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് 
ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി സഹകരണബാങ്കിന്റെ നെൽകൃഷി വിളവെടുത്തു. പൊന്നിട്ടുശേരി പാടശേഖരത്തിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് കൃഷി നടത്തിയത്. ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് ആർ നാസർ വിളവെടുപ്പ്‌ ഉദ്‌ഘാടനംചെയ്‌തു.
ബാങ്ക് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ, കാർഷിക സമിതി കൺവീനർ ജി ഉദയപ്പൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ബിജി അനിൽകുമാർ, കെ കമലമ്മ, ജി മുരളി, വി പ്രസന്നൻ, കെ കൈലാസൻ, ബാബു കറുവള്ളി, പി ടി ശശിധരൻ, സുമ ബാലചന്ദ്രൻ, ശെൽവരാജൻ, സതീഷ് എന്നിവർ പങ്കെടുത്തു. ബാങ്ക് സ്വന്തമായി വാങ്ങിയ യന്ത്രമാണ്‌ കൊയ്‌ത്തിന്‌ ഉപയോഗി]ത്‌.
കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ കൊയ്‌ത്തുത്സവത്തിന്റെ ആരവം മുഴങ്ങുകയാണ്‌. ഏക്കർ കണക്കിന് പാടത്താണ് ഇത്തവണ നെൽകൃഷി നടത്തിയത്. പരമ്പരാഗത കർഷകർക്ക്‌ പുറമേ പുതുതലമുറയും നെൽകൃഷിക്കിറങ്ങി. പഞ്ചായത്ത് സൗജന്യമായി നൽകിയ വിരിപ്പും മുണ്ടകനുമാണ് കൃഷിക്ക് ഉപയോഗിച്ചത്. സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായാണ്‌ നെൽപ്പാടങ്ങൾ സമൃദ്ധമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top