24 October Sunday

താരപ്പകിട്ടിൽ മിന്നിയ 
ബം​ഗ്ലാവ്

അഖില്‍ കെ രാജുUpdated: Monday Sep 20, 2021

ജില്ലാ പൊലീസ് മേധാവി ജി ജയ്‍ദേവ് കെട്ടിടം സന്ദര്‍ശിക്കുന്നു

 
ആലപ്പുഴ
പൊളിക്കുമ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ കെട്ടിടം ‌സിനിമാക്കാരുടെയും കേന്ദ്രമായിരുന്നു. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട ലളിത, പദ്മിനി, രാഗിണി എന്നീ ചലച്ചിത്ര നടിമാരിൽ ലളിതയുടെ ബംഗ്ലാവായിരുന്നു ഇത്. ലളിതയും ഭർത്താവ് അഡ്വ. ശിവശങ്കരൻനായരും ഇവിടെ ഏറെക്കാലം താമസിച്ചിരുന്നു. അക്കാലത്ത് ഉദയാ സ്‌റ്റുഡിയോയിൽ ചിത്രീകരണത്തിനെത്തിയിരുന്ന സത്യൻ, പ്രേം നസീർ തുടങ്ങിയ നടന്മാർ ഈ വീട്ടിലെ അതിഥികളായിട്ടുണ്ട്. 
മുറ്റത്ത് ആരാധകർ തിക്കിത്തിരക്കുമ്പോൾ വീടിന്റെ മട്ടുപ്പാവിൽനിന്ന് അവരെ അഭിവാദ്യം ചെയ്‍തിരുന്ന നടന്മാരെ പഴയതലമുറ ഓർക്കുന്നു. സത്യസായി ബാബയും ബം​ഗ്ലാവ് സന്ദർശിച്ചിട്ടുണ്ട്. പല കാലയളവുകളിലായി സർക്കാർ-–-സ്വകാര്യ ഓഫീസുകളും കെട്ടിടത്തിൽ വാടകയ്‍ക്ക് പ്രവർത്തിച്ചിരുന്നു. പലയാളുകളും വാടകയ്‌ക്ക്‌ താമസിച്ചിട്ടുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top