18 October Friday

കൗൺസിലർമാരുടെ രാജി: അനുനയം പരാജയപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

ആലപ്പുഴ
നഗരസഭാധ്യക്ഷൻ തോമസ് ജോസഫിൽ നിന്ന്‌ രാജി വാങ്ങിയതിൽ പ്രതിഷേധിച്ച്  പ്രാഥമികാംഗത്വം രാജിവച്ച 11 കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ്‌ നേത‌ൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു.
 മുതിർന്ന കോൺഗ്രസ് നേതാക്കളെത്തിയാണ്‌ അനുനയശ്രമം നടത്തിയത്‌. എന്നാൽ തീരുമാനത്തിൽനിന്ന്‌ പിന്നോട്ടില്ലെന്നായിരുന്നു നിലപാട്‌.  
 സമാന ചിന്താഗതിക്കാരുമായി ചേർന്ന് തോമസ് ജോസഫിനെ വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക്‌ മൽസരിപ്പിക്കുമെന്നും രാജിവച്ചവർ ഭീഷണിമുഴക്കി.
പ്രധാന വാർത്തകൾ
 Top