02 December Monday

സഖാവിന്റെ സ്‌മരണയിൽ നാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
മന്ത്രി സജി ചെറിയാൻ, ആർ നാസർ, ബിനോയ്‌വിശ്വം തുടങ്ങിയവർ സമീപം

സ്വന്തം ലേഖകൻ

ആലപ്പുഴ
ആലപ്പുഴയിൽ കയർത്തൊഴിലാളിയായെത്തി പിന്നീട്‌ അതേതൊഴിലാളികളെ സംഘടിപ്പിച്ച്‌ വർഗസമര പാതയിൽ നയിച്ച കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയെ ആലപ്പുഴയുടെ ചുവന്നമണ്ണ്‌ അനുസ്‌മരിച്ചു. ഉത്തരവാദ ഭരണത്തിനായി തൊഴിലാളികൾ നടത്തിയ പണിമുടക്കിന്‌ നേതൃത്വം നൽകിയും പുന്നപ്ര–-വയലാർ സമരകാലത്ത്‌ ഒളിവിലിരുന്നും അദ്ദേഹം നൽകിയ ധീരനേതൃത്വം നാട്‌ ഓർത്തെടുത്തു.  
   ഇരു കമ്യൂണിസ്‌റ്റ്‌ പാർട്ടികളുടെയും നേതൃത്വത്തിലായിരുന്നു അനുസ്‌മരണ പരിപാടികൾ. കോളറ, വസൂരിക്കാലത്ത്‌ രോഗബാധിതരെ ശുശ്രൂഷിക്കാൻ മുന്നിട്ടിറങ്ങാൻ ആഹ്വാനംചെയ്‌ത്‌ സാമൂഹ്യപ്രവർത്തനത്തിന്‌ പുതിയ മാനംപകർന്ന സഖാവിനോട്‌ സ്‌നേഹാദര സൂചകമായി നാടെങ്ങും സിപിഐ എം പ്രവർത്തകർ കിടപ്പുരോഗികളെ സന്ദർശിച്ചു. 
   സഖാവ്‌ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും അദ്ദേഹം അവസാന നാളുകൾ ചെലവഴിച്ച കണ്ണർകാട്‌ ചെല്ലിക്കണ്ടത്തും പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും ചേർന്നു. രണ്ടുകേന്ദ്രങ്ങളിലും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെകട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. 
   കണ്ണർകാട്‌ സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി മുഖ്യപ്രഭാഷണംനടത്തി. ദിനാചരണക്കമ്മിറ്റി പ്രസിഡന്റ്‌ കെ ബി ബിമൽറോയ്‌ അധ്യക്ഷനായി. സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ സ്വാഗതംപറഞ്ഞു. ഇരുകേന്ദ്രങ്ങളിലും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, നേതാക്കളായ ആർ നാസർ, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്‌, പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, അഡ്വ. ജി ഹരിശങ്കർ, എം സത്യപാലൻ, ജി വേണുഗോപാൽ, കെ എച്ച് ബാബുജാൻ, അജയസുധീന്ദ്രൻ, എ ഓമനക്കുട്ടൻ, ബി വിനോദ്, പി കെ സാബു, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, അഡ്വ. വി മോഹൻദാസ്, ടി ടി ജിസ് മോൻ, ദീപ്തി അജയകുമാർ, ആർ ജയസിംഹൻ, എം ഡി സുധാകരൻ, ആർ സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാ മധു, എ എം ആരിഫ്, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ, ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി ജി മോഹനൻ, കെ ഡി മഹീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും കൃഷ്ണപിള്ളയുടെ ഛായാചിത്രം അലങ്കരിച്ച്‌ പുഷ്‌പാർച്ചന നടത്തി. ഓഫീസുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ച്‌ ചെങ്കൊടി ഉയർത്തി. ബ്രാഞ്ചുകളിലും  പതാക ഉയർത്തി. യോഗങ്ങൾ ചേർന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. ആലപ്പുഴ ദേശാഭിമാനി ഓഫീസിൽ ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top