25 September Sunday

ചെറുകിട വ്യവസായം സംരക്ഷിക്കാൻ പാക്കേജ്‌ നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം പി പി ചിത്തരഞ്‍ജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും വ്യവസായസംഗമവും ചേർന്നു. പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വി കെ ഹരിലാൽ അധ്യക്ഷനായി. 
സംസ്ഥാന വൈസ്‌പ്രസിഡന്റ് എ നിസാറുദ്ദീൻ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ, ജിഎസ്ടി ജോയിന്റ്‌ കമീഷണർ വി ജി രഘുനാഥൻ, എസ് ബിഐ റീജണൽ മാനേജർ ജൂഡ് ജെറാർത്ത്, കെഎഫ്സി ചീഫ് മാനേജർ എച്ച് ഗിരീഷ്, പിസിബി എൻജിനിയർ സി വി സ്‌മിത, ഫാക്‌ടറീസ് ആൻഡ്‌ ബോയിലേഴ്സസ് ഇൻസ്‌പെക്‌ടർ ജെ സലീം രാജ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശ്യാമപ്രസാദ്, മൻമഥൻ, എം വി ജോളി, ശിഹാബുദ്ദീൻ, ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ മനോജ് എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു.
വ്യവസായസംഗമത്തിൽ ജില്ലയിലെ മികച്ച എട്ട് ചെറുകിട വ്യവസായികൾക്ക് അവാർഡ് നൽകി. 16 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 
ഭാരവാഹികൾ: ശ്യാമപ്രസാദ്‌ (പ്രസിഡന്റ്), മൻമഥൻ (വൈസ്‌പ്രസിഡന്റ്‌), മുജീബ് റഹ്മാൻ ( സെക്രട്ടറി), ശിഹാബുദ്ദീൻ(ജോയിന്റ്‌ സെക്രട്ടറി), മനോജ് എൻ ശ്രീധരൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top