15 May Saturday

മാസ്‌ക്കും‌ ഒരു വാക്‌സിനാണ്

സ്വന്തം ലേഖകൻUpdated: Tuesday Apr 20, 2021
ആലപ്പുഴ
അശാസ്‌ത്രീയമായ മാസ്‌ക്‌ ധാരണം  പതിവാകുന്നു. മാസ്‌ക്‌ ധരിക്കാതെ കടകളിൽ കയറുക, സംസാരിക്കുമ്പോൾ മാസ്‌ക്‌ താഴ്‌ത്തുക, മാസ്‌ക്‌ തൊണ്ടയിൽ കെട്ടുക, ചെവിയിൽ തൂക്കിയിടുക തുടങ്ങിയ വിനോദങ്ങളാണ് പലർക്കും. കാറോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് പോലെ, ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് പോലെ പുറത്തിറങ്ങിയാൽ മാസ്‌ക്കും നിർബന്ധമാക്കണം. 
    ഉപയോഗിക്കുന്ന മാസ്‌ക്കിൽ തൊട്ടാൽ കൈകൾ ഉടൻ സോപ്പിട്ട് കഴുകണം. മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്. ഒരുകാരണവശാലും ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. സംസാരിക്കുമ്പോൾ മാസ്‌ക് മാറ്റിയാൽ രോഗാണുക്കൾ അന്തരീക്ഷത്തിൽ പടരും. ബസ്, ഓട്ടോ, ബോട്ട് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുപയോഗിക്കുമ്പോഴും മാസ്‌ക് ശരിയായി ധരിക്കണം.   
  പാകത്തിന് മുറുകിയ മാസ്‌ക് വായും മൂക്കും മൂടുന്നവിധം ശരിയായി ധരിക്കണം. ലൂസായാൽ പിന്നെ മാസ്‌ക് ഫലപ്രദമല്ല. മാസ്‌ക് ധരിച്ച് വന്നില്ലെങ്കിൽ ആളുകളെ കടകളിൽ കയറ്റരുത്.  കുടുംബത്തിൽ പ്രയമായവരും കുഞ്ഞുങ്ങളുമുണ്ടെന്ന ബോധം വേണം.  മാസ്‌ക്കും ഒരുവിധത്തിൽ കോവിഡിനെതിരായ വാക്‌സിൻ പോലെ കരുതണമെന്ന്  ആരോ​ഗ്യ വിഭാ​ഗം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top