25 May Saturday
ചുഴലിക്കാറ്റ്‌

22 ലക്ഷത്തിന്റെ നാശനഷ‌്ടം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
 
ചേർത്തല
നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ‌്ചത്തെ ചുഴലിക്കാറ്റിൽ 21.56 ലക്ഷത്തിന്റെ നാശനഷ‌്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. കാർഷികമേഖലയിലെ നഷ‌്ടം തിട്ടപ്പെടുത്തിയിട്ടില്ല. കൊക്കോതമംഗലം വില്ലേജ് ഓഫീസർ തഹസിൽദാർ മുഖേന കലക‌്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ‌് നാശനഷ‌്ടം സംബന്ധിച്ച പ്രാഥമിക കണക്കുള്ളത‌്. കാറ്റ‌് നാശംവിതച്ച പ്രദേശങ്ങൾ മന്ത്രി പി തിലോത്തമൻ വെള്ളിയാഴ‌്ച രാവിലെ സന്ദർശിച്ചു. വ്യാഴാഴ‌്ച വൈകിട്ടത്തെ ചുഴലിക്കാറ്റിൽ ചെങ്ങണ്ട, ഓങ്കാരേശ്വരം മേഖലകളിലെ 34 വീടുകൾ ഉൾപ്പെടെ 44 കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. കാർഷികമേഖലയിലും നഷ‌്ടം സംഭവിച്ചു. വൈദ്യുതിവിതരണ ശ‌ൃംഘലയിലാണ‌് വലിയ നഷ‌്ടം. ചുഴലി നാശംവിതച്ച പ്രദേശത്ത് സർക്കാർ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലാണ്. വീടുകൾക്കുമേൽ പതിച്ച മരങ്ങളെല്ലാം നീക്കംചെയ‌്തു. മന്ത്രി പി തിലോത്തമൻ, സബ‌്കലക‌്ടർ വി ആർ ക‌ൃഷ‌്ണതേജ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച‌് സ്ഥിതിഗതികൾ വിലയിരുത്തുകയും ആശ്വാസനടപടികൾക്ക‌് നേത‌ൃത്വം നൽകുകയുംചെയ‌്തു. എൽഡിഎഫ‌് സ്ഥാനാർഥി എ എം ആരിഫ‌് സംഭവം നടന്നയുടനെ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
നാശനഷ‌്ടം സംഭവിച്ച വീടുകൾക്ക് അടിയന്തരമായി നഷ‌്ടപരിഹാരം നൽകുന്നതിന‌് റവന്യൂവകുപ്പ‌് നടപടികൾ തുടങ്ങി. ബാങ്ക് പാസ്ബുക്കിന്റെയും റേഷൻകാർഡിന്റെയും പകർപ്പ‌് സഹിതം നഷ‌്ടം നേരിട്ടവരിൽനിന്ന‌് അപേക്ഷ സ്വീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടോടെയാണ് അപേക്ഷ സ്വീകരിക്കുക. ശേഷം മുനിസിപ്പൽ എൻജിനിയർ നഷ‌്ടപരിഹാരം നിർണയിച്ച‌ാകും തുക വിതരണംചെയ്യുക.
വ്യാഴാഴ‌്ച രാത്രിതന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടിനീക്കിയത്. രണ്ട‌് കിലോമീറ്ററോളം ചുറ്റളവിൽ മുടങ്ങിയ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും തീവ്രയത്നമാണ് നടത്തിയത്. അവധിയിൽ പോയ ജീവനക്കാരെയടക്കം തിരിച്ചെത്തിച്ചാണ് സേവനത്തിനിറക്കിയത‌്. 
വൈദ്യുതി മേഖലയിൽമാത്രം 12 ലക്ഷത്തിന്റേതാണ് നഷ‌്ടം. 12 എൽടി പോസ‌്റ്റുകൾ മരംവീണ് ഒടിയുകയും നിരവധി പോസ‌്റ്റുകൾ ചരിയുകയും 50 സ്ഥലങ്ങളിൽ കമ്പി പൊട്ടിവീഴുകയുംചെയ‌്തു. യുദ്ധകാലാടിസ്ഥാനത്തിലെ പ്രവർത്തനത്തിലൂടെ വെള്ളിയാഴ‌്ച പുലർച്ചെതന്നെ വൈദ്യുതി വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ചെങ്ങണ്ട, പള്ളിപ്പുറം, ഓങ്കാരേശ്വരം മേഖലകളിൽ വെള്ളിയാഴ‌്ച വൈകിട്ടോടെയാണ് വൈദ്യുതിവിതരണം സാധാരണ നിലയിലായത‌്.
 
പ്രധാന വാർത്തകൾ
 Top