05 December Thursday

നെഞ്ചേറ്റി 
ശുഭ്രപതാക

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കേരളസർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്ഡി കോളേജില്‍ വിജയിച്ച 
എസ്എഫ്ഐ പ്രവർത്തകരുടെ വിജയാഘോഷം

ആലപ്പുഴ 
കേരള സർവ്വകലാശാലയ്‌ക്ക്‌ കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 17ൽ 15 കോളേജിലും എസ്‌എഫ്‌ഐ യൂണിയൻ വിജയിച്ചു. 
കഴിഞ്ഞ വർഷം യൂണിയൻ നഷ്‌ടപ്പെട്ട ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്, ചേർത്തല സെന്റ്‌ മൈക്കിൾസ് എന്നിവ കെഎസ്‌യുവിൽനിന്നും കായംകുളം ജിസിഎൽഎആർ കോളേജ് കെഎസ്‌യു–- എഐഎസ്‌എഫ്‌ സഖ്യത്തിൽനിന്നും തിരിച്ചുപിടിച്ചു.  ആലപ്പുഴ എസ്‌ഡിവി കോളേജ്, എസ്‌ഡി കോളേജ്, ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ്, ചേർത്തല എസ്‌എൻ കോളേജ്, ഹരിപ്പാട്‌ ടികെഎംഎം കോളേജ്, മാവേലിക്കര ബിഷപ് മൂർ കോളേജ്, കാർത്തികപ്പള്ളി ഐഎച്ച്‌ആർഡി കോളേജ്, പെരിശേരി ഐഎച്ച്‌ആർഡി കോളേജ്, ചേർത്തല ശ്രീനാരായണ ഗുരു സെൽഫ് കോളേജ്, ഹരിപ്പാട്‌ എസ്‌എൻ കോളേജ്, മാവേലിക്കര മാർ ഇവാനിയസ് കോളേജ്, ആല എസ് എൻ കോളേജ് എന്നീ കോളേജുകളിലും എസ്എഫ്ഐ യൂണിയൻ നേടി. 
വർഗീയതയേയും അരാഷ്‌ട്രീയതയേയും പരാജയപ്പെടുത്തി എസ്‌എഫ്‌ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top