13 November Wednesday

ഇപ്പ ശര്യാക്കി തരാം...

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട്‌ ഫ്ലോട്ടിങ് തിയറ്റർ അവതരിപ്പിച്ച തെരുവുനാടകം

 
അരൂർ
ആക്ഷേപഹാസ്യ നാടകത്തിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും "ഫ്ലോട്ടിങ് തിയറ്റർ. മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കോഴിക്കോട്ട് കേന്ദ്രമായ ഫ്ലോട്ടിങ് തിയേറ്റർ തെരുവുനാടകവുമായി ജനത്തിനിടയിലേക്ക്‌. പാലാരിവട്ടം പാലം അഴിമതിയാണ് നാടകപ്രമേയം. 
 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ പ്രിയദർശൻ ചിത്രം "വെള്ളാനകളുടെ നാട്ടി’ലെ കോൺട്രാക്‌ടറും ഉദ്യോഗസ്ഥരും നാടോടിക്കാറ്റിലെ മാമുക്കോയയും ഇതിലെ കഥാപാത്രങ്ങളാണ്‌. സി പി പവിത്രനും "ഇപ്പം ശരിയാക്കിത്തരാം’ എന്ന് എപ്പോഴും പറയുന്ന താമരശേരി ചുരമിറക്കിയ സുലൈമാനും ഗൾഫിലേക്കന്ന് പറഞ്ഞ് മദിരാശിയിലേക്ക്‌ ആളെ കയറ്റി അയയ്‌ക്കുന്ന ഗഫൂർക്കയും എല്ലാം നാടകത്തിൽ രംഗപ്രവേശം ചെയ്യുന്നു. 
 പാലാരിവട്ടത്തെ പഞ്ചവടിപ്പാലം പരിഹാസരൂപേണ നാടകം വരച്ചുകാട്ടുന്നു. നാട്ടുകാർ ഇവരെ പാലത്തിന്റെ നടുവിലേക്ക്‌ ഓടിച്ചുകയറ്റി ജനകീയ വിചാരണയ്‌ക്ക്‌ വിധേയമാക്കുന്നു. ഇടതുപക്ഷ സർക്കാർ പഞ്ചവടിപ്പാലം പൊളിച്ച് പുതിയ പാലം പണിയാൻ തുടങ്ങുന്നതാണ് ക്ലൈമാക്‌സ്‌. 45 മിനിട്ട് ദൈർഘ്യമുള്ള നാടകത്തിന്റെ രചനയും സംവിധാനവും ബിച്ചൂസ് ചിലങ്കയാണ്.
പ്രധാന വാർത്തകൾ
 Top