Deshabhimani

നീലംപേരൂർ പൂരം പടയണി: 
ചൂട്ടുപടയണി ഇന്ന് അവസാനിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 12:17 AM | 0 min read

ചങ്ങനാശേരി
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന നീലംപേരൂർ പൂരം പടയണിയുടെ ഒന്നാം ഘട്ടമായ ചൂട്ടുപടയണി വ്യാഴാഴ്ച അവസാനിക്കും. വെള്ളി രാത്രി പൂമരം ക്ഷേത്രനടയിൽ എത്തും.
 ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പടയണി  നടക്കുന്നത്. ഒന്നാംഘട്ടമായ ചൂട്ടുപടയണി പച്ചക്കാണിക്കൽ ചടങ്ങുകളോടെ വ്യാഴാഴ്‌ച  അവസാനിക്കും.
  രണ്ടാം ഘട്ടമായി കുട പടയണി വെള്ളി  രാത്രി ആരംഭിക്കും. തട്ടുകുട, കുടപ്പൂമരം, പാറവളയം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ പടയണിക്കളത്തിൽ എത്തുന്നത്. കുടനിർത്ത് ചടങ്ങോടെ രണ്ടാംഘട്ടം അവസാനിക്കും. 
മൂന്നാം ഘട്ടത്തിൽ പ്ലാവിലക്കോലങ്ങൾ. താപസക്കോലം എഴുന്നള്ളിക്കും.   നാലാം ഘട്ടത്തിൽ പിണ്ടിയും കുരുത്തോലയും. കൊടിക്കൂറ, കാവൽ പിശാച്, അമ്പലക്കോട്ട, സിംഹം എന്നിവ പടയണിക്കളത്തിൽ എത്തും. പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രമാണ് പടയണിചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home