ആലപ്പുഴ
സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻയാത്ര നടത്തി. ലഘുലേഖ വിതരണംചെയ്‌തു.
കേരളത്തിൽ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എസി ആക്കുകയാണ്. മാവേലി എക്‌സ്‌പ്രസ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്‌ക്കുന്നത്. യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ യാത്രക്കാരെ കൂടുതൽ ദ്രോഹിക്കുന്ന സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നത്.
ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽനിന്ന് നേത്രാവതി എക്‌സ്‌പ്രസിൽ നടത്തിയ പ്രതിഷേധയാത്രയ്‌ക്ക് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ, ജി ശ്രീജിത്ത്, ശ്വേത എസ് കുമാർ, എൻ ജെ ജയകൃഷ്‌ണൻ, ആർ ഹരികൃഷ്‌ണൻ, ദീപു ബ്രോസ് ക്ലാരൻസ്, എസ് സൗരവ് എന്നിവർ നേതൃത്വം നൽകി.
ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന യാത്ര സെക്രട്ടറി ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് അഭിജിത്ത് പ്രവീൺ അധ്യക്ഷനായി. റെനീഷ് രാജൻ, ശ്രീനാഥ് ഗോപിനാഥ്, വി വിജേഷ്, സുമേഷ് പിള്ള, സോനു പി കുരുവിള, അമൽ എന്നിവർ സംസാരിച്ചു.
മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യാത്ര ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവർ ഉദ്ഘാടനംചെയ്‌തു. അനുപമ സൈജു, സെൻ സോമൻ, സന്ദീപ് ശിവരാമൻ, സൂരജ് എന്നിവർ നേതൃത്വം നൽകി.
കായംകുളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം സി എ അഖിൽകുമാർ, ബ്ലോക്ക് പ്രസിഡന്റ് ആർ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ജുറൈജ്, ശിബുദാസ്, ഹസീന, എസ് ഗീതാഞ്‌ജലി, അഖിൽ, ജിജോ, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെ സംഘടിപ്പിച്ച യാത്ര ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ ഉദ്ഘാടനം ചെയ്‌തു.ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, അജയ് കൃഷ്ണൻ, ഷെഹീൻ, അജ്വാദ്, ഹരി, വിപിൻ എന്നിവർ സംസാരിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യാത്ര ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് സെക്രട്ടറി എൻ എം സുമേഷ്, ജില്ലാ കമ്മിറ്റിയംഗം ബി ബിനോയ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അരുൺ പ്രശാന്ത്, വി ശ്രീകാന്ത്, സി ദീപുമോൻ, അഖിൽ അരവിന്ദ്, അജേഷ് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..