ആലപ്പുഴ
സെപ്‌തംബറിൽ കാലവർഷം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 272 മില്ലിമീറ്റർ മഴയാണ് ഈ മാസം ലഭിക്കേണ്ടത്. ഇതിൽ 254 മില്ലിമീറ്റർ ഇതുവരെ ലഭിച്ചു. ആകെ ലഭിക്കേണ്ടതിന്റെ 93 ശതമാനമാണിത്. കോഴിക്കോട്, പത്തനംതിട്ട, കണ്ണൂർ, കാസർകോട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ഇതുവരെ സാധാരണ ലഭിക്കേണ്ടതിലും കൂടുതൽ മഴകിട്ടി. കോഴിക്കോട് 138, പത്തനംതിട്ട 134, കണ്ണൂർ 127, കാസർകോട് 112, ആലപ്പുഴ 102, മലപ്പുറം 101, തിരുവനന്തപുരം 101 ശതമാനം മഴ വീതം കിട്ടി. കൊല്ലം ജില്ലയിൽ 100 ശതമാനം മഴയും ലഭിച്ചു. എറണാകുളം 98, പാലക്കാട് 84, കോട്ടയം 76, തൃശൂർ 68, ഇടുക്കി 64, വയനാട് 47 ശതമാനം വീതം മഴകിട്ടി.
എന്നാൽ മൺസൂൺ കാലത്ത് സംസ്ഥാനത്ത് ആകെ സാധാരണ ലഭിക്കേണ്ട മഴയുടെ 39 ശതമാനം കുറവാണ് ഇക്കുറി. കാലവർഷത്തിലെ നാലുമാസം കൊണ്ട് സംസ്ഥാനത്ത് ലഭിക്കേണ്ടത് 2018.6 മില്ലിമീറ്റർ മഴയാണ്. ജൂൺ ഒന്നുമുതൽ സെപ്‌തംബർ 18 വരെ ലഭിക്കേണ്ടിയിരുന്ന 1918 മില്ലിമീറ്റർ മഴയ്‌ക്ക് പകരം ഇതുവരെ ലഭിച്ചത് 1165.1 മില്ലിമീറ്റർ മഴയാണ്. പത്തനംതിട്ടയിൽ മാത്രമാണ് സീസണിൽ ഇതുവരെ സാധാരണരീതിയിൽ മഴ ലഭിച്ചത്. ബാക്കി 13 ജില്ലകളിലും കുറവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..