21 October Wednesday

ആലപ്പുഴ റീജ്യണൽ സെന്ററിൽ എംകോം റൂറൽ സ്റ്റഡീസ് കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തിരുവനന്തപുരം
കേരള സർവകലാശാലയുടെ ആലപ്പുഴ റീജ്യണൽ സെന്ററിൽ എംകോം റൂറൽ സ്റ്റഡീസ് കോഴ്സ് ആരംഭിക്കാൻ സിൻഡിക്കറ്റ് തീരുമാനം. സർവകലാശാലയുടെ കൊമേഴ്സ് വകുപ്പിന്റെ ഭാഗമായാണ് കോഴ്സ് നടത്തുന്നത്. തുടക്കത്തിൽ 20 സീറ്റ്‌ അനുവദിച്ചു. 
എംകോം റൂറൽ സ്റ്റഡീസിന് കേരള സർവകലാശാല നടത്തിവരുന്ന എംകോം കോഴ്സിന്‌ തുല്യത ലഭിക്കാൻ ആവശ്യമായ അടിയന്തര നടപടികൾക്കും സിൻഡിക്കറ്റ് ശുപാർശ നൽകി.  ഗ്രാമവികസന വകുപ്പുകളിലെ വിവിധ തൊഴിൽ സാധ്യതകൾകൂടി ലഭ്യമാക്കുന്ന തരത്തിൽ കോഴ്സിനെ കേരള പിഎസ്‌സിയുടെ അംഗീകാരമുള്ള കോഴ്സ് ആക്കുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top