31 October Saturday

ഭരണിക്കാവിൽ ഫിഷ്‌മാർട്ട് ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
ആലപ്പുഴ
മത്സ്യഫെഡിന്റെ ജില്ലയിലെ മൂന്നാമത്തെ ഫിഷ്‌മാർട്ട്‌  ഭരണിക്കാവ് കോയിക്കൽ ചന്തയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ശനിയാഴ്‌ച രാവിലെ 10 ന്‌ ഉദ്ഘാടനംചെയ്യും. 
യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. മത്സ്യഫെഡിന്റെ തീരത്തുനിന്നും വിപണിയിലേക്ക് പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം നേരിട്ട് അവരിൽനിന്നും സംഭരിച്ച് ഉപഭോക്താക്കൾക്ക് ഫിഷ്‌മാർട്ടിൽനിന്ന് ലഭിക്കും. 
നാലാമത്തെ ഫിഷ്‌മാർട്ട്  ആധുനിക  സംവിധാനങ്ങളോടെ കളർകോട് ഞായറാഴ്‌ച രാവിലെ ഒമ്പതിന് മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യും.
 മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ അധ്യക്ഷനാകും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top