20 October Tuesday
ഗുണ്ടാ നേതാവിന്റെ മൊഴി

മീറ്റർ പലിശക്കാരിൽ കെഎസ്‌യു, യൂത്ത്‌ ജില്ലാ നേതാക്കളും

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കായംകുളം
ക്വട്ടേഷൻ ഗുണ്ടാ നേതാവ് നൽകിയ പട്ടികയിലെ മീറ്റർ പലിശ ഇടപാടുകാരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കെഎസ്‌യു ജില്ലാ നേതാവിന്‌ ഉടൻ നോട്ടീസ് അയയ്‌ക്കും. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനാണ് മീറ്റർ പലിശ ഇടപാടുകാരെയും ചോദ്യം ചെയ്‌തു വരുന്നത്.  യൂത്ത് കോൺഗ്രസ് നേതാവിനെയും ചോദ്യം ചെയ്‌തിരുന്നു. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ലക്ഷങ്ങളുടെ മീറ്റർ പലിശ ഇടപാടാണ് കണ്ടെത്തിയത്.   ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്. 
കായംകുളം  സ്‌റ്റേഷനിലെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചോദ്യം ചെയ്യൽ താൽക്കാലികമായി നിർത്തി വയ്‌ക്കുകയായിരുന്നു.  ചോദ്യം ചെയ്യൽ തുടരാൻ  നടപടി ആരംഭിച്ചിട്ടുണ്ട്‌. നഗരത്തിലെ മീറ്റർ പലിശ ഇടപാടുകാരനായ ക്വട്ടേഷൻ നേതാവിനെ ചോദ്യം ചെയ്‌തപ്പോൾ  40 പേരുടെ പട്ടികയാണ്‌ ലഭിച്ചത്‌. ക്വട്ടേഷൻ വരുമാനം വെളുപ്പിക്കുന്നതിന് മുന്നിൽ നിൽക്കുന്നവരെക്കുറിച്ചും ഇയാൾ വിവരം കൈമാറിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു   നേതാക്കളാണ് ഇതിന് മുന്നിൽ. കൂടാതെ ജീവകാരുണ്യ പ്രവർത്തകനടക്കം പട്ടികയിലുണ്ട്‌.  
നേതാക്കളുടെ ബിനാമികളെന്ന് ആക്ഷേപമുള്ളവരെയാണ് ജില്ല പൊലീസ് മേധാവി ചോദ്യം ചെയ്‌തത്.  ലിസ്‌റ്റിലുള്ളവരെ ചോദ്യം ചെയ്‌താലേ സംഘത്തെ കുറിച്ച് വ്യക്തതവരൂ. ക്വട്ടേഷൻ, തടിക്കച്ചവടം, തുണിക്കച്ചവടം, പോത്തുകച്ചവടം എന്നിവയിലൂടെയാണ് പണം വെളുപ്പിക്കുന്നത്. ഓരോ നേതാക്കൾക്കായി ഇത് വിഭജിച്ച് നൽകിയിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top