19 September Sunday

കണക്കില്‍ കുറഞ്ഞു മഴ കനത്തു

സ്വന്തം ലേഖകന്‍Updated: Monday Jul 19, 2021
ആലപ്പുഴ
മടിച്ചുനിന്ന കാലവർഷം ജില്ലയിൽ ശക്തി പ്രാപിച്ചു. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ്‌ പെയ്‌തത്‌. കർക്കടകത്തിന്റെ ആദ്യദിനമായ ശനിയാഴ്‌ച ജില്ലയിൽ വ്യാപകമായി മഴ പെയ്‌തു. 24 മണിക്കൂറിനിടെ 10.88 മില്ലിമീറ്ററാണ്‌ പെയ്‌തത്‌. ഹരിപ്പാടാണ്‌ എറ്റവും കൂടുതൽ –-14.2. കുറവ്‌ കായംകുളത്തും–-6.2.
   വേനൽ മഴ ശക്തമായിരുന്നെങ്കിലും കാലവർഷം മടിച്ചുനിൽക്കയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതിനു മാറ്റമുണ്ടായെങ്കിലും ജൂൺ ഒന്നിനും ജുലൈ 18നുമിടയിൽ ലഭിക്കേണ്ട മഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ടായി. 903.3 മില്ലിമീറ്റർ കിട്ടേണ്ടിടത്ത്‌ ലഭിച്ചത്‌ 633. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോഴും  വൻ കുറവുണ്ടായി. 2020  ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെ 1854.8 മില്ലിമീറ്റർ കിട്ടി. ലഭിക്കേണ്ടത്‌ 1722.3. എട്ട്‌ ശതമാനം കൂടുതൽ. 

 കടലാക്രമണ ഭീഷണിയും

   തിങ്കളാഴ്‌ച  രാത്രി 11.30 വരെ 2.5  മുതൽ 3.3  മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.   മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.  ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.  ബീച്ചിലേക്ക്‌ യാത്രയും കടലിൽ ഇറങ്ങിയ വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top