03 August Tuesday

ആലപ്പുഴയിൽ മുഴുവന്‍ വീട്ടിലും 
കുടിവെള്ളമെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

 ആലപ്പുഴ 

ആലപ്പുഴ മണ്ഡലത്തിലെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ 43,103 വീടുകളിലും ഒരു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പദ്ധതിയായ ജലജീവൻ മിഷനിലൂടെയാണിത്‌. മിഷന്റെ പരിധിയിൽ വരാത്ത വീടുകളിൽ കിഫ്ബി പദ്ധതി പ്രകാരം കുടിവെള്ളവും പൈപ്പ് കണക്‌ഷനും നൽകും.  മണ്ഡലത്തിലെ കുടിവെള്ളക്ഷാമ അവലോകനയോഗത്തിലാണ്  തീരുമാനം. 
    വാട്ടർ അതോറിറ്റിയുടെ ഗ്രീൻബുക്കിൽ ആര്യാട് 3.5 ലക്ഷം ലിറ്റർ ശേഷിയിൽ വലിയസംഭരണിയുടെയും 19.50 കി.മീറ്റർ നീളത്തിൽ വിതരണ ശൃംഖലയുടെയും നിർമാണം പുരോഗമിക്കുകയാണ്. 4.99 കോടിയുടെ ഭരണാനുമതി ലഭിച്ച കുടിവെള്ള വിതരണ ശൃംഖലയും പൂർത്തിയായി. കിഫ്ബിയിലൂടെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ ഉന്നതസംഭരണിയും വിതരണശൃംഖലയും സ്ഥാപിക്കാൻ 211.71 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇതിന് പുറമെ മണ്ഡലത്തിൽ 216.70 കോടിയുടെ  പ്രവർത്തനങ്ങളാണ് ശുദ്ധജലമേഖലയിൽ പുരോഗമിക്കുന്നത്. 2023-ഓടെ ശുദ്ധജല പ്രശ്നത്തിന് പൂർണപരിഹാരമാണ്‌ ലക്ഷ്യമെന്നും എംഎൽഎ വ്യക്തമാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top