25 July Sunday

മാസ്‌ക്കുകൾ 
നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
വണ്ടാനം
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ ബന്ധുക്കൾ കോവിഡ് രോഗിയുടെ ചികിത്സയ്‌ക്കായി സീപാപ്പ് മാസ്‌ക്കുകൾ നൽകി. 
പട്ടണക്കാട് ജി ജെ ഗാർഡൻസിൽ അഞ്ച് എയിലെ സനൽ പിള്ളയുടെ ഭാര്യ അർച്ചനയുടെ ഓർമയ്‌ക്കായാണ് മാസ്‌ക്‌ ലഭ്യമാക്കിയത്. സനലിന്റെ മാതാപിതാക്കളായ അജിത്ത് പിള്ള, ആനന്ദം പിള്ള എന്നിവരാണ് ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ.ആർ വി രാംലാലിന് സീ പാപ്പ് മാസ്‌ക്കുകൾ കൈമാറിയത്. 
ഡോക്ടർമാരായ ജൂബി ജോൺ, ബാലു പ്രജീഷ്, ജിച്ചു തോമസ്, സതിയമ്മ, നേഴ്സിങ് ഓഫീസർ രേവമ്മ, ജനീഷ്, ബോബി, കണ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top