22 October Tuesday

ഓണത്തിന‌് വിഷരഹിത പച്ചക്കറിയുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

സംയോജിത ക‌ൃഷി ജില്ലാ ക്യാമ്പയിൻ ആലോചനായോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഓണക്കാലത്ത് വിഷ രഹിതച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാൻ തയ്യാറെടുപ്പുമായി സിപിഐ എം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ‌്ക്കനുസരിച്ച് കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാൻ പി ക‌ൃഷ‌്ണപിള്ള സ‌്മാരകത്തിൽ ചേർന്ന സംയോജിത ക‌ൃഷി ജില്ലാ ക്യാമ്പയിൻ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ‌്തു.
അഡ്കോസിന്റ സഹായത്തോടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സഹകരണ ബാങ്കുകൾ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന്  കൃഷി തുടങ്ങും. സാങ്കേതിക സഹായം കെജിഒഎ പ്രവർത്തകർ നൽകും. ചെറുകിട കർഷകർക്കും ആവശ്യമായ സഹായം നൽകി ക‌ൃഷി കൂടുതൽ വ്യാപകമാക്കും. കാർഷിക വിളകൾ ന്യായവിലയിൽ സംഭരിച്ച് ജില്ലയിൽ ഓണക്കാല പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനും  തീരുമാനമായി. ലോക്കൽ കമ്മിറ്റികളുടെ നേത‌ൃത്വത്തിൽ രൂപീകരിച്ച ഫാർമേഴ്സ് ക്ലബുകളും ഭൂമി പാട്ടത്തിനെടുത്ത് ക‌ൃഷി നടത്തും.  ജൂലൈ ആറിന് കഞ്ഞിക്കുഴി ഏരിയയിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജില്ലാതല നടീൽ ഉദ്ഘാടനം നടക്കും. ഏരിയ തലങ്ങളിൽ 30നകം  യോഗം ചേർന്ന് പദ്ധതികൾക്ക് രൂപം നൽകും.
  യോഗത്തിൽ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷനായി. അഡ്വ. ഡി പ്രിയേഷ‌്കുമാർ, കോശി അലക‌്സ‌്, ജി മധുസൂദനൻ നായർ, രജനി ജയദേവ്,സി കെ ഷിബു, ആർ രാജീവ്, പി പി  സംഗീത, ടി കെ വിജയൻ, പ്രൊഫ. സി വി നടരാജൻ, വത്സല മോഹൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ജി ഹരിശങ്കർ സ്വാഗതവും അഡ്വ. എം സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top