20 November Wednesday
ദേശീയ ജൂനിയർ പവർലിഫ‌്റ്റിങ് ചാമ്പ്യൻഷിപ്‌

കേരളം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

അനീറ്റ ജോസഫ‌് 47 കിലോ വിഭാഗത്തിൽ ദേശീയ റെക്കോഡ‌് സ്വന്തമാക്കുന്നു

ആലപ്പുഴ
ടൗൺഹാളിൽ നടക്കുന്ന ദേശീയ ജൂനിയർ പവർലിഫ‌്റ്റിങ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം അഞ്ച‌് മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷ–-വനിതാ വിഭാഗങ്ങളിൽ കേരളം മുന്നിൽ. കേരളത്തിന്റെ അനീറ്റ ജോസഫ‌് ദേശീയ റെക്കോഡ‌് സ്വന്തമാക്കി. 47 കിലോ വിഭാഗത്തിലാണ‌് ആലപ്പുഴക്കാരി അനീറ്റയുടെ നേട്ടം.
പുരുഷവിഭാഗത്തിൽ ഒരു സ്വർണവും വെള്ളിയുമടക്കം 22 പോയിന്റും വനിതാ വിഭാഗത്തിൽ രണ്ട‌് സ്വർണവും ഒരു വെള്ളിയുമടക്കം 40 പോയിന്റും കേരളം നേടി. പുരുഷൻമാരിൽ 18 പോയിന്റോടെ കർണാടകയും വനിതകളിൽ 19 പോയിന്റോടെ ഹരിയാനയുമാണ‌് രണ്ടാംസ്ഥാനത്ത‌്. 
കേരളത്തിനായി മെഡൽ നേടിയവർ: സ്വർണം–- ബി അബിൻ (59 കിലോ), അലീന ജോസഫ‌് (47 കിലോ), അനീറ്റ ജോസഫ‌് (47 കിലോ). വെള്ളി–- കെ എ അശ്വിൻ (53 കിലോ), അനീഷ (52 കിലോ). ചാമ്പ്യൻഷിപ്പ‌് വ്യാഴാഴ‌്ച സമാപിക്കും.
പ്രധാന വാർത്തകൾ
 Top