21 July Sunday

ആലപ്പുഴ‌യുടെ ‘പവർഫ‌ുൾ’ കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

അനീറ്റയും അലീനയും അച്ഛന്റെയും അമ്മയുടെയും കൂടെ

 ആലപ്പുഴ

ദേശീയ ജൂനിയർ പവർലിഫ‌്റ്റിങ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഇരട്ടനേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ‌് ആലപ്പുഴ പുത്തൻപറമ്പ‌ിലെ ഈ ‘പവർഫുൾ’ കുടുംബം. പവർലിഫ‌്റ്റിങ്ങിൽ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരുന്ന അനീറ്റ ജോസഫും അനുജത്തി അലീന ജോസഫും കേരളത്തിനായി സ്വർണം നേടി. റെക്കോഡോടെയാണ‌് അനീറ്റയുടെ നേട്ടം. മക്കളുടെ വിജയത്തിന‌് സാക്ഷികളായി അച്ഛൻ ജോസഫും അമ്മ പുഷ‌്പമ്മയും പവലിയനിലുണ്ടായിരുന്നു.
ആലപ്പുഴ എസ‌്ഡി കോളേജിലെ ഒന്നാംവർഷ എംഎസ‌്സി കെമിസ‌്ട്രി വിദ്യാർഥിനിയാണ‌് അനീറ്റ. 47 കിലോവിഭാഗത്തിൽ സ‌്ക്വാട്ടിലും ബഞ്ച‌്പ്രസിലും ടോട്ടലിലുമാണ‌് റെക്കോഡ‌്. സബ‌് ജൂനിയർ, ജൂനിയർ, സീനിയർ, യൂണിവേഴ‌്സിറ്റി മത്സരങ്ങളിൽ ദേശീയജേതാവാണ‌്. സീനിയർ സ‌്ട്രോങ് വുമൺ ഓഫ‌് ഇന്ത്യയും കരസ്ഥമാക്കിയിട്ടുണ്ട‌്. 
അലീന ജോസഫ‌് 43 കിലോ വിഭാഗത്തിലാണ‌് നേട്ടം കൊയ‌്തത‌്. പ്ലസ‌്ടു പഠനം കഴിഞ്ഞ‌ു. മൂന്ന‌് തവണ സ‌്കൂൾ, സബ‌് ജൂനിയർ ദേശീയ ചാമ്പ്യനായിട്ടുണ്ട‌്.  അമ്മ പുഷ‌്പമ്മ ജോസഫ‌് 52 കിലോ വിഭാഗത്തിൽ 2005ലെ ഏഷ്യൻ ജേതാവായിരുന്നു. അച്ഛൻ ജോസഫ‌് 59 കിലോ വിഭാഗത്തിൽ 1997ലെ സീനിയർ ദേശീയ ചാമ്പ്യനാണ‌്.  മുൻ പവർ ലിഫ‌്റ്റിങ് താരങ്ങളായ ജോസഫും പുഷ‌്പമ്മയുംതന്നെയാണ‌് മക്കളുടെ ആദ്യ പരിശീലകർ. ലോക യൂണിവേഴ‌്സിറ്റി പവർലിഫ‌്റ്റിങ് ചാമ്പ്യൻഷിപ്പിന‌് തയ്യാറെടുക്കുന്ന അനീറ്റ സാമ്പത്തികമായ പിന്തുണ കണ്ടെത്താനുള്ള ശ്രമത്തിലാണ‌്.
പ്രധാന വാർത്തകൾ
 Top