20 July Saturday

വീടുകളിൽ പരിശോധന: 13 മുൻഗണനാ റേഷൻകാർഡുകൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
ആലപ്പുഴ
അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസറുടെ നേത‌ൃത്വത്തിൽ വീടുകളിൽ   നടത്തിയ പരിശോധനയിൽ അനർഹമായി  കൈവശം വച്ച 12 മുൻഗണനാ കാർഡുകളും ഒരു എഎവൈ കാർഡും  പിടിച്ചെടുത്തു. നാളിതുവരെ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ മാർക്കറ്റ് വിലയും  പിഴയും ഈടാക്കാൻ  നിയമനടപടി സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസർ ബി പത്മകുമാർ, റേഷനിങ‌് ഇൻസ്‌പെക‌്ടർമാരായ കെ മിനിമോൾ, എസ് ഗീത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും  പരിശോധന തുടരും.
പ്രധാന വാർത്തകൾ
 Top