ആലപ്പുഴ
വായനദിനാഘോഷത്തിന്റെയും വായനാപക്ഷാചരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. കെ ടി മാത്യു അധ്യക്ഷനാകും.
ചുനക്കര ജനാർദനൻ നായർ പി എൻ പണിക്കർ അസ്മരണം നടത്തും. വായനദിനപ്രതിജ്ഞ വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ കുമാർ ചൊല്ലിക്കൊടുക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ വായനാദിന സന്ദേശം നൽകും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സ്കൂളിലേക്ക് വിളംബര ജാഥ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..