15 October Tuesday
പ്രളയക്കെടുതി

2358 വീടുകൾക്ക‌് ധനസഹായം അനുവദിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
ആലപ്പുഴ
എട്ട‌്  തദ്ദേശസ്ഥാപനങ്ങളിലായി 2358 പേർക്ക‌ുകൂടി  പ്രളയത്തിൽ വീടിന് നാശനഷ്‌ടമുണ്ടായവർക്കുള്ള സഹായം അനുവദിക്കും. ഗുണഭോക്താക്കളുടെ പട്ടികയ‌്ക്ക‌് ജില്ലാതല സമിതി അംഗീകാരം നൽകി. 15 ശതമാനംവരെ നഷ്‌ടമുണ്ടായ 338 വീടുണ്ട‌്. 16-–-29 ശതമാനംവരെ 880 വീടുകളും 30–-59 ശതമാനത്തിൽ 848 വീടുകളും ഉൾപ്പെടുന്നു.  60–-74 ശതമാനത്തിൽ 134 വീടും 75-–-100 ശതമാനത്തിൽ 158 വീടും ഉൾപ്പെടുന്നു. 
 പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, ആര്യാട്, കഞ്ഞിക്കുഴി, പാണ്ടനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമുള്ളവരെയാണ‌് ഉൾപ്പെടുത്തിയത‌്. പ്രളയത്തിൽ ഭവനനാശം സംഭവിച്ചതും 2019 ജനുവരി 31 വരെ സ്വീകരിച്ചതുമായ അപ്പീൽ അപേക്ഷകളിൽ എക്‌സിക്യൂട്ടീവ് എൻജിനിയർമാർ പരിശോധന നടത്തി പട്ടിക സമർപ്പിച്ചിരുന്നു. 
ഈ പട്ടിക തദ്ദേശവകുപ്പ്, പൊതുമരാമത്തുവകുപ്പ് (കെട്ടിടവിഭാഗം), ഹൗസിങ് ബോർഡ് എന്നീ ഓഫീസുകളിലെ അസിസ‌്റ്റന്റ‌് എക്‌സിക്യൂട്ടീവ് എൻജിനിയർമാരടങ്ങുന്ന ജില്ലാതല അപ്പീൽ കമ്മിറ്റി പരിശോധിച്ച‌് അംഗീകരിച്ചു. ആറ‌്  താലൂക്കുകളിലായി ആകെ 38,095 പേരുടെ ഗുണഭോക‌്ത‌ൃ പട്ടികയാണുള്ളത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top