25 June Saturday

മീന്‍വലയില്‍ ഗ്രനേഡ്: അന്വേഷണം ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
മാവേലിക്കര
തെക്കേക്കരയിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കുറത്തികാട് സിഐ നിസാമിന്റെ മേൽനോട്ടത്തിൽ എസ്‌ഐ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. തെക്കേക്കര പഞ്ചായത്ത് ഓഫീസ് വാർഡിൽ മുക്കുടക്ക പാലത്തിന് സമീപത്ത് ടിഎ കനാലിൽനിന്നാണ് ഗ്രനേഡ് ലഭിച്ചത്. കേരളത്തിലെ ഏതെങ്കിലും മിലിട്ടറി പാരാമിലിട്ടറി പൊലീസ് ക്യാമ്പുകളിൽനിന്ന്‌ ഗ്രനേഡ് നഷ്‌ടപ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന് ഡിവൈഎസ്‌പി ഡോ. ആർ ജോസ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top