ആലപ്പുഴ
ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ ഡെങ്കി ഹർത്താൽ ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് ആരംഭിച്ച റാലി കലക്ടറേറ്റിൽ സമാപിച്ചു. സമാപന സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. എഡിഎം എസ് സന്തോഷ്കുമാർ അധ്യക്ഷനായി. കലക്ടർ ഡോ. രേണുരാജ് മുഖ്യസന്ദേശം നൽകി.
ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ദീപ്തി, ആർസിഎച്ച് ഓഫീസർ ഡോ. ദിലീപ് കുമാർ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ അനിൽ ജോൺ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഴ്സിങ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ അധികൃതരും ആരോഗ്യവകുപ്പുമാണ് റാലി നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..