23 August Friday

പ്രളയാനന്തര പുനർനിർമാണം വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
ഹരിപ്പാട്
കാർത്തികപ്പള്ളി താലൂക്കിലെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾ കലക‌്ടർ എസ് സുഹാസ് വിലയിരുത്തി. സംസ്ഥാനത്ത് പുനർനിർമാണത്തിനായി കൂടുതൽ തുക വിതരണംചെയ‌്തത‌് ആലപ്പുഴയിലാണ്. നഗരസഭ, പഞ്ചായത്ത‌് സെക്രട്ടറിമാർ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും ഒരാൾക്കുപോലും സഹായം കിട്ടാത്ത അവസ്ഥ ഉണ്ടാവരുതെന്നും കലക‌്ടർ പറഞ്ഞു. 
 ഡോക്യുമെന്റേഷൻ, അപ്പീൽ എന്നിവ അടിയന്തിരമായി പൂർത്തിയാക്കണം. പൂർത്തിയാക്കാനുള്ള പഞ്ചായത്തുകൾ ഉടൻ പൂർത്തിയാക്കി തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക‌്ടർ പറഞ്ഞു.   
ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂർമഠം, കാർത്തികപ്പള്ളി തഹസിൽദാർ ടി ഐ വിജയസേനൻ, അഡീഷണൽ തഹസിൽദാർ രഹന യൂനുസ്, ഡപ്യൂട്ടി തഹസിൽദാർ കെ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top