01 June Thursday

തണ്ണീർപ്പന്തൽ ഒരുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പെരുങ്ങാല സര്‍വീസ് സഹകരണബാങ്ക് തണ്ണീർപ്പന്തൽ ബാങ്ക് പ്രസിഡന്റ്‌ അഡ്വ. കെ ബി പ്രേംദീപ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിർദേശപ്രകാരം പെരുങ്ങാല സർവീസ് സഹകരണബാങ്ക് വളഞ്ഞനടയ്ക്കാവ് ശാഖാങ്കണത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. 
സംഭാരം, കുടിവെള്ളം എന്നിവയാണ് വിതരണംചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. കെ ബി പ്രേംദീപ് ഉദ്ഘാടനംചെയ്‌തു.  ഭരണസമിതി അംഗങ്ങളും ബാങ്ക് സെക്രട്ടറി പ്രീതാകുമാരിയും  പങ്കെടുത്തു.
കായംകുളം 
പുല്ലുകുളങ്ങര സർവീസ് സഹകരണബാങ്ക് അങ്കണത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. നാരങ്ങാവെള്ളം, സംഭാരം, കുടിവെള്ളം എന്നിവയാണ് വിതരണംചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. ഡി സുധാകരൻ ഉദ്ഘാടനംചെയ്‌തു. 
ചടങ്ങിൽ ഭരണസമിതി അംഗം എ അജിത്ത് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി പി കെ സുഭാഷ്, ഭരണസമിതി അംഗങ്ങളായ കെ മുഹമ്മദ്കുഞ്ഞ്, ഒ ഹാലിദ്, പഞ്ചായത്തംഗം ജയപ്രകാശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top