ആലപ്പുഴ
പോള നിറഞ്ഞതോടെ ജലഗതാഗതവകുപ്പിന്റെ മുഹമ്മ–-കുമരകം ബോട്ട് കുരിശിൻതൊട്ടിവരെയാക്കി ചുരുക്കി. കുരിശിൻതൊട്ടിമുതൽ ബോട്ടുജെട്ടിവരെയുള്ള ഭാഗം പോള തിങ്ങിക്കിടക്കുന്നത് സർവീസ് അസാധ്യമാക്കി.
ബോട്ടിന്റെ പ്രൊപ്പല്ലർ പോളയിൽ കുരുങ്ങി ബോട്ടിന് തകരാറുണ്ടാകുന്നത് പതിവായിരുന്നു. ജെട്ടിയിൽ അടുപ്പിക്കാനാകാതെ വെള്ളിമുതൽ കുരിശിൻതൊട്ടിയിൽ സർവീസ് അവസാനിപ്പിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. കുമരകം ജെട്ടിയിൽനിന്ന് അരകിലോമീറ്ററോളം ദൂരമുണ്ട് കായൽത്തീരത്തെ കുരിശിൻതൊട്ടിയിലേക്ക്. ബോട്ടിൽ സഞ്ചരിക്കാൻ ഇത്രയും ദൂരം താണ്ടണം. സർക്കാർ ഓഫീസുകളിലടക്കം ജോലിചെയ്യുന്നവർക്ക് സമയത്ത് എത്താൻ ഇതുമൂലം ബുദ്ധിമുട്ടായി. പായൽ കയറുന്നത് തടയാൻ ലക്ഷങ്ങൾ മുടക്കി കായൽമുഖത്ത് മുളവേലി നിർമിച്ചെങ്കിലും പെട്ടെന്ന് നശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..