22 October Thursday
ആലപ്പുഴ പൈത‌ൃക പദ്ധതി: 3ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

തുറമുഖ മ്യൂസിയം ഒരുങ്ങുന്നു

സ്വന്തംലേഖകന്‍Updated: Sunday Oct 18, 2020

ആലപ്പുഴ തുറമുഖ മ്യൂസിയമാക്കുന്ന പഴയ ഗോഡൗൺ

ആലപ്പുഴ
ആലപ്പുഴ പൈത‌ൃക പദ്ധതിയുടെ 13 പ്രവർത്തന പൂർത്തീകരണ–-നിർമാണ ഉദ്ഘാടനം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുറമുഖ മ്യൂസിയത്തിന്‌ തുടക്കംകുറിക്കൽ, നവീകരണം പൂർത്തിയായ മ്യൂസിയം കെട്ടിടങ്ങളുടെ ഉദ്‌ഘാടനം തുടങ്ങിയവയാണ്‌ മൂന്നിന്‌ നടക്കുക. തുറമുഖ മ്യൂസിയം കെട്ടിടം പുനരുദ്ധാരണം രണ്ടുമാസത്തിനകം പൂർണമാകും.  പ്രദർശനസാമഗ്രികളുടെ ശേഖരണം, ഡിസൈനിങ്‌, ഇലക്‌ട്രിഫിക്കേഷൻ തുടങ്ങിയ പ്രവൃത്തികളാണ്‌ തുടങ്ങുന്നത്. നൂറുദിന കർമപരിപാടികളുടെ ഭാഗമായി ഫെബ്രുവരിയിൽ മ്യൂസിയം തുറക്കുമെന്ന്‌ മന്ത്രി  തോമസ്‌ ഐസക്‌ അറിയിച്ചു.  
ബെന്നി കുര്യാക്കോസാണ് കൺസർവേഷൻ ആർക്കിടെക്‌ട്‌. മേൽക്കൂരകൾക്ക്‌ ഏറെയും പഴയ ഉരുപ്പടികൾ‌. തുറമുഖ ചരിത്രമടക്കം  പ്രദർശിപ്പിക്കും.  ഉദ്ഘാടനച്ചടങ്ങ്  മന്ത്രി ഐസക്കിന്റെ ഫേസ്ബുക്ക് ലൈവിലൂടെയും കാണാം.  രേഖകളോ ചിത്രങ്ങളോ സാമഗ്രികളോ കൈവശമുള്ളവർ പറയണമെന്ന്‌ മന്ത്രി ഐസക്‌ അറിയിച്ചു.
നോർട്ടനൊപ്പം ചരിത്രത്തിലേക്ക്‌ യാത്ര
ആലപ്പുഴ തുറമുഖത്തിൽ വന്ന എല്ലാത്തരം പ്രധാന കപ്പലുകളുടെയും മിനിയേച്ചർ മോഡലുകൾ മ്യൂസിയത്തിലുണ്ടാകും. യാനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ മാത‌ൃകകളുണ്ടാകും. തൊഴിലാളികളുടെ ഓർമകളിലൂടെ തുറമുഖ പ്രവർത്തനം പുനർനിർമിക്കും. തോമസ് നോർട്ടണുമായി ഇംഗ്ലണ്ടിൽനിന്ന് കപ്പലിൽ ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ ഒരുമിച്ച്‌ യാത്രചെയ്യാം. വിവിധ രാജ്യങ്ങളുടെ പടയാളികളുടെ വേഷത്തിൽ ഫോട്ടോയെടുക്കാം. കുട്ടികൾക്ക് കടലിനെയും തുറമുഖത്തെയും കുറിച്ച് പഠിക്കാൻ ഒട്ടേറെ വിനോദോപാധികളുണ്ടാകും. കൂടുതൽ പഠനമാഗ്രഹിക്കുന്നവർക്ക് സംവാദ‌ സങ്കേതങ്ങളും. എല്ലാ രേഖകളും ചിത്രങ്ങളും ഓൺലൈനായും ലഭ്യമാക്കും. 
കപ്പലടുക്കും മ്യൂസിയത്തിൽ 
ആലപ്പുഴ
ആലപ്പുഴയിൽ വീണ്ടും കപ്പൽ വരും. അത്‌ തുറമുഖ മ്യൂസിയത്തിലെ പ്രദർശനത്തിലേക്കാണ്‌ ഈ വിസ്‌മയം. മ്യൂസിയത്തിലേക്ക്‌ നേവി സംഭാവന ചെയ്യുന്ന കപ്പൽ അടുത്തമാസം കൊച്ചിയിൽ വരും. 1989ൽ ആലപ്പുഴ തുറമുഖത്ത് അവസാന കപ്പൽ വന്നശേഷം എത്തുന്ന ആദ്യ കപ്പലാകുമിത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top