22 October Thursday

നൂറ്റാണ്ടിന്റെ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷിക ദിനത്തിൽ ജില്ല സെക്രട്ടറി ആർ നാസർ ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തുന്നു

ആലപ്പുഴ
മർദ്ദനവും ചൂഷണവും അനുഭവിക്കുന്ന ജനകോടികളുടെ പ്രതീക്ഷയായ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ നൂറാം ജന്മദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു. ഐതിഹാസികമായ പുന്നപ്രവയലാർ പേരാട്ടത്തിന്റെ സ്‌മരണകളിരമ്പുന്ന രക്തസാക്ഷി ഗ്രാമങ്ങളിൽ പാർടി രുപീകരണ വാർഷിക ചടങ്ങുകൾ വൈകാരികവും ആവേശകരവുമായി. രക്തസാക്ഷി വാരാചരണത്തിന്‌ നാട്‌ ഒരുങ്ങുമ്പോഴാണ്‌‌ പാർടി രൂപീകരണ വാർഷികവും ആഘോഷിക്കുന്നത്‌.    
  സിപിഐ എം ബ്രാഞ്ചുകൾ ഉൾപ്പെടെ എല്ലാ ഘടകങ്ങളും ശനിയാഴ്‌ച ചെങ്കൊടി ഉയർത്തിയാണ്  നൂറാം വാർഷികാഘോഷത്തിന്‌ തുടക്കം കുറിച്ചത്. പാർട്ടി ഓഫീസുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചു. നേതാക്കൾ പതാക ഉയർത്തി. വാർഡുതലത്തിൽ പ്രഭാഷണങ്ങളും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നൂറാം വാർഷികാഘോഷങ്ങളും നടന്നത്. 
  സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി.  ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂർ പള്ളിമകുടി ജങ്ഷനിൽ  സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എംഎൽഎ  പതാക ഉയർത്തി.  ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎ അലിയാർ കരീലകുളങ്ങരയിലും, കെ എച്ച് ബാബുജാൻ രാമപുരം ഏവൂരിലും കെ പ്രസാദ്‌ ചേർത്തല ഒരയാകമ്മിറ്റിഓഫീസിലും പതാക ഉയർത്തി.  മാരാരിക്കുളത്ത്‌  ജി വേണുഗോപാൽ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top