13 November Wednesday

പിണറായി ഇന്ന്‌ 4 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

എൽഡിഎഫ്‌ സ്ഥാനാർഥി മനു സി പുളിക്കൽ ചന്തിരൂർ സീ ഫുഡ്‌ കമ്പനിയിൽ വോട്ടർമാരെ കാണാനെത്തിയപ്പോൾ

 

അരൂർ
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച അരൂർ മണ്ഡലത്തിൽ നാല്‌  പൊതുയോഗങ്ങളിൽ സംസാരിക്കും. രാവിലെ 10ന്‌ അരൂർ ക്ഷേത്രത്തിന്‌  സമീപം. വൈകിട്ട്‌ നാലിന്‌ അരൂക്കുറ്റി വടുതല, അഞ്ചിന്‌ കോടംതുരുത്ത്‌ കുത്തിയതോട്‌ ടൗണിൽ. ആറിന്‌ പൂച്ചാക്കൽ ഓടമ്പള്ളി.

മനു ഇന്ന് പള്ളിപ്പുറത്ത്‌

അരൂർ

മനു സി പുളിക്കൽ വെള്ളിയാഴ്‌ച പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ പീലിങ് ഷെഡുകളിൽ പ്രചാരണം നടത്തും. വ്യാഴാഴ്‌ച അരൂക്കുറ്റി, വടുതല, കുടപുറം, പൂച്ചാക്കൽ മേഖലകളിലെ പീലിങ് ഷെഡുകളിലെത്തി തൊഴിലാളികളെ കണ്ടു. വൈകിട്ട് തുറവൂരിൽ വനിതാറാലിയുടെ സമാപന സമ്മേളനത്തിലും പള്ളിത്തോട് തീരദേശ റാലിയിലും പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top