22 October Tuesday

സിഐടിയു ജില്ലാസമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

സിഐടിയു ജില്ലാ സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യുന്നു

മങ്കൊമ്പ്
സിഐടിയു ജില്ലാസമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി എളമരംകരീം എം പി  ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് ഗാനകുമാർ പതാക ഉയർത്തി. ജി രാജമ്മ രക്തസാക്ഷിപ്രമേയവും ബി അബിൻഷ അനുശോചനപ്രമേയവും അവതരിപ്പിച്ചു.  പി ഗാനകുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സിഐടിയു സന്ദേശം വാർഷികവരിസംഖ്യ ഏറ്റുവാങ്ങി. 
 ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾ പിന്തുണ നൽകണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ–-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിലെ എൽഡിഎഫ് സർക്കാർ മാത്രമാണ് ബദലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 
 ജില്ലാസെക്രട്ടറി പി പി ചിത്തരഞ്‌ജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാട്രഷറർ കെ പ്രസാദ് വരവുചെലവ്‌ കണക്ക് അവതരിപ്പിച്ചു. സ്വാഗതം സംഘം ചെയർമാൻ ജി ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. 
 കെ പ്രസാദ് (പ്രമേയം), എസ് അനിരുദ്ധൻ (ക്രഡൻഷ്യൽ), എം തങ്കച്ചൻ (മിനിറ്റ്‌സ്‌) എന്നിവരെ വിവിധസബ്‌കമ്മിറ്റി കൺവീനർമാരായി തെരഞ്ഞെടുത്തു. പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. സമ്മേളനം ബുധനാഴ്‌ചയും തുടരും.
പ്രധാന വാർത്തകൾ
 Top