28 September Tuesday

എൻജിഒ യൂണിയൻ 230 ടാബുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

എൻജിഒ യൂണിയൻ നൽകിയ ടാബുകൾ മന്ത്രി സജി ചെറിയാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി ആർ ഷെെലയ്‍ക്ക് കെെമാറുന്നു

ആലപ്പുഴ
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി. 230 ടാബുകൾ ആണ് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടി  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ വി ആർ ഷൈല ടാബുകൾ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ  ബഷീർ അഭിവാദ്യം ചെയ്‌തു.  ജില്ലാ പ്രസിഡന്റ് പി സി ശ്രീകുമാർ അധ്യക്ഷനായി.   ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറർ സി സിലീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്  ഉഷാകുമാരി, എൽ മായ, പി സജിത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top