04 August Wednesday

ചലിച്ചു തുടങ്ങി; 
കരുതലോടെ

സ്വന്തം ലേഖകന്‍Updated: Friday Jun 18, 2021

കരുതൽ വളയം : 
ലോക് ഡൗൺ ഇളവിനെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങുന്നതിന് മുമ്പ് ആലപ്പുഴ സ്‍റ്റാന്‍ഡില്‍ കണ്ടക്ടർ ഡ്രൈവര്‍ക്ക് സാനിറ്റെെസർ നൽകുന്നു

ആലപ്പുഴ
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക്‌ ഇളവു വരുത്തിയെങ്കിലും നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും വ്യാഴാഴ്‌ച ജനത്തിരക്ക്‌ ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തേക്കുള്ളവരും അത്യാവശ്യ കാര്യങ്ങൾ  നിർവഹിക്കാനുമുള്ളവരുമാണ്‌ പുറത്തിറങ്ങിയത്‌. അതേസമയം രാവിലെ ഒമ്പതിനു തുറന്ന മദ്യ ഷോപ്പുകൾക്കു മുന്നിൽ മണിക്കൂറുകൾക്കു മുന്നേ നീണ്ട ക്യൂ രൂപപ്പെട്ടു.
40 ദിവസത്തെ ഇടവേളക്കുശേഷമാണ്‌ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത്‌. മുപ്പൂട്ടിൽപ്പെടുന്ന ഡി വിഭാഗത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലയിലില്ല. അതിനാൽ മിക്കവാറും പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു. 
നിർത്തിവെച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട്‌സർവീസ്‌ പുനരാരംഭിച്ചു. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലേക്കും കോട്ടയത്തേക്കുമുള്ള യാത്രികർക്ക്‌ ഇത്‌ ഏറെ ഗുണം ചെയ്‌തു. ട്രെയിൻ സർവീസ്‌ ബുധനാഴ്‌ച ആരംഭിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും കെഎസ്ആർടിസി സർവിസുകൾ  20 ശതമാനം വർധിപ്പിച്ചു. ഓട്ടോ-, ടാക്‌സികളും ഓടി. വിവിധ സ്ഥലങ്ങളിൽ ഏർപ്പടുത്തിയ പൊലീസ്‌ പിക്കറ്റുകൾ ഒഴിവാക്കിയിട്ടില്ല. കർശന പരിശോധനകൾ ഇല്ലാത്തതിനാൽ  സ്വകാര്യവാഹനങ്ങളാണ് ഏറെയും നിരത്തിലിറങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top