03 August Tuesday

സി ബി സി വാര്യരെ 
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

സി ബി സി വാര്യർ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
പ്രമുഖ പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സിബിസി വാര്യരുടെ എട്ടാം ചരമവാർഷികം സിപിഐ എം ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഇ എം എസ് ഭവനിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ അധ്യക്ഷനായി.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സുരേന്ദ്രൻ, ടി കെ ദേവകുമാർ, അഡ്വ. ബി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ, കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ, സി ശ്രീകുമാർ ഉണ്ണിത്താൻ, സി രത്നകുമാർ, എസ് കൃഷ്‌ണൻകുട്ടി
എന്നിവർ പങ്കെടുത്തു.
ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഏഴ്‌ കുട്ടികൾക്ക്  മൊബൈൽഫോൺ വിതരണംചെയ്‌തു. ഏരിയ ആക്‌ടിങ് സെക്രട്ടറി സി പ്രസാദ് സ്വാഗതവും കരുതൽ പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ബി രവീന്ദ്രൻപിള്ള നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top