30 July Friday

വീണ്ടും 10 കടന്ന് 
സ്ഥിരീകരണ നിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
ആലപ്പുഴ 
കോവിഡ്‌ ബാധിതരുടെ എണ്ണത്തിലും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും വീണ്ടും ജില്ലയിൽ വർധന. 954 പേർക്ക് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചു. ബുധനാഴ്‌ച ടിപിആർ 9.52 ശതമാനമായിരുന്നെങ്കിൽ വ്യാഴാഴ്‌ച 10.26 ശതമാനമായി ഉയർന്നത്‌ ആശങ്കയായി. ബുധനാഴ്‌ച 859 പുതിയ രോഗികളുണ്ടായിരുന്നു. വ്യാഴാഴ്‌ചത്തെ രോഗികളിൽ ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 947 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 1079 പേർ രോഗമുക്തരായി. 1284 പേരായിരുന്നു ബുധനാഴ്‌ച രോഗമുക്തരായത്‌. ജില്ലയിൽ ആകെ  1,79, 742 പേർ രോഗമുക്തരായി. 10,343 പേർ ചികിത്സയിലുണ്ട്. കോവിഡ് ആശുപത്രികളിൽ -247 പേരും, സിഎഫ്എൽടിസികളിൽ 1637 പേരും വീടുകളിൽ 7063 പേരും ആശുപത്രി നിരീക്ഷണത്തിൽ- 275 പേരുമുണ്ട്‌. ആകെ -9,293 സാമ്പിളുകൾ ഇന്നലെ പരിശോധനയ്‌ക്ക്‌ അയച്ചു. 
അതേസമയം അഞ്ച്‌ പഞ്ചായത്തുകളിൽ വ്യാഴാഴ്‌ച പുതിയ രോഗികളില്ലാത്തത്‌ ആശ്വാസമായി. കൈനകരി, കരുവാറ്റ, കാവാലം, നെടുമുടി, നീലംപേരൂർ പഞ്ചായത്തുകളിലാണിത്‌‌. ഏഴ്‌ പഞ്ചായത്തുകളിൽ ഒരു രോഗബാധയും സ്ഥിരീകരിച്ചു. ആല, ചെറിയനാട്‌, ദേവീകുളങ്ങര, പാണ്ടനാട്‌, പെരുമ്പളം, തലവടി, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലാണ്‌ ഇത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top