04 August Wednesday

ആലപ്പുഴക്കാർക്കായി 
5 ട്രെയിൻ കൂടി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
ആലപ്പുഴ
ലോക്ക്‌ഡൗൺ നീങ്ങിയപ്പോൾ ആലപ്പുഴക്കാർക്ക്‌ യാത്ര ചെയ്യാൻ ലഭിച്ചത്‌ അഞ്ച്‌ ട്രെയിൻ കൂടി. ഇതിൽ ആലപ്പുഴയിൽ നിന്ന്‌ സർവീസ്‌ തുടങ്ങുന്ന ഒരെണ്ണവുമുണ്ട്‌. 06307 ആലപ്പുഴ–-കണ്ണൂ‍ർ എക്‌സിക്യൂട്ടീവും (ആലപ്പുഴയിലെ സമയം പകൽ 2.45) തിരിച്ചുള്ള 06308 കണ്ണൂ‍ർ -–-ആലപ്പുഴ എക്‌സിക്യൂട്ടീവും (പകൽ 1)‌. 
  02076 തിരുവനന്തപുരം -–-കോഴിക്കോട് ജനശതാബ്ദി (രാവിലെ 8.15),  02075 കോഴിക്കോട് -–-തിരുവനന്തപുരം ജനശതാബ്ദി (വൈകിട്ട്‌ 6.23),  06341 ​ഗുരുവായൂ‍ർ–- - തിരുവനന്തപുരം ഇന്റർസിറ്റി (രാവിലെ 6.28), 06342 തിരുവനന്തപുരം - –-ഗുരുവായൂ‍ർ ഇന്റർസിറ്റി (രാത്രി 8.25),  06316 കൊച്ചുവേളി -–-മൈസൂരു ഡെയ്‌ലി (രാത്രി 7.22),  06315 മൈസൂരു–- - കൊച്ചുവേളി ഡെയ്‌ലി (‌പുലർച്ചെ 5.27), 06606 നാഗർകോവിൽ–- മംഗളൂരു ഏറനാട്‌ (രാവിലെ 6.18), 06605 മംഗളൂരു–- നാഗർകോവിൽ ഏറനാട്‌ (വൈകിട്ട്‌ 5.53) എന്നിവയാണ്‌ കഴിഞ്ഞ ദിവസം സർവീസ്‌ പുനരാരംഭിച്ചവ. 
 നേരത്തെ ഉണ്ടായിരുന്നതിൽ അഞ്ചെണ്ണമൊഴിച്ചുള്ളവ (ആലപ്പുഴ വഴി പോകുന്ന) ലോക്ക്‌ഡൗൺ കാലത്തും ഓടുന്നുണ്ടായിരുന്നു. 
  ആലപ്പി– ചെന്നൈ പ്രതിദിന ട്രെയിൻ, കൊച്ചുവേളി–- മംഗലാപുരം അന്ത്യോദയ, ശനിയാഴ്‌ചകളിലുള്ള തിരുവനന്തപുരം–- ചെന്നൈ പ്രതിവാര ട്രെയിൻ, ഞായറാഴ്‌ചകളിലുള്ള കൊച്ചുവേളി–- പോർബന്തർ , വെള്ളിയാഴ്‌ചകളിലുള്ള കൊച്ചുവേളി–- ഇൻഡോർ എന്നിവയുടെ സർവീസാണ്‌ നിർത്തിവച്ചിരിക്കുന്നത്‌. 
 ലോക്ക്‌ഡൗണിലും  മെമു ഓടിയിരുന്നു. കൊല്ലത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ ആലപ്പുഴ എത്തിയശേഷം രാവിലെ 7.25ന്‌ ആലപ്പുഴയിൽ നിന്ന്‌ എറണാകുളത്തേക്ക്‌ പോകുന്ന മെമുവും എറണാകുളത്തുനിന്ന്‌ വൈകിട്ട്‌ 5.15 ന്‌ ആലപ്പുഴ എത്തിയശേഷം 5.20ന്‌ ആലപ്പുഴയിൽ നിന്ന്‌ കൊല്ലത്തേക്ക്‌ പോകുന്ന മെമുവുമാണ്‌ ഓടുന്നത്‌. മെമുവുന്‌ റെയിൽവേ സ്‌റ്റേഷനിലെ ടിക്കറ്റ്‌ കൗണ്ടറിൽനിന്ന്‌ മാത്രമേ ടിക്കറ്റ്‌ എടുക്കാനാവൂ. എക്‌സ്‌പ്രസ്‌ ട്രെയിൻ നിരക്കിലുള്ള ടിക്കറ്റ്‌ ആണ്‌ എടുക്കേണ്ടത്‌. മറ്റുള്ളവയ്‌ക്കെല്ലാം സ്‌റ്റേഷൻ കൗണ്ടറിൽനിന്നോ ഓൺലൈനായോ ടിക്കറ്റ്‌ റിസർവ്‌  ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top