29 July Thursday

106 ബസുകൾ നിരത്തിലിറങ്ങി‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
ആലപ്പുഴ
ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ജില്ലയിൽ കെഎസ്‌ആർടിസി കൂടുതൽ സർവീസുകൾ തുടങ്ങി. ജില്ലയിൽ ആകെയുളള 283 ബസിൽ 106 എണ്ണം ഓടി. 341 ഷെഡ്യൂളുകൾ. 49 ഓർഡിനറികളും 47 ഫാസ്‌റ്റ്‌ പാസഞ്ചറും. സൂപ്പർഫാസ്‌റ്റുകൾ ഒമ്പത്‌. എല്ലാ ഡിപ്പോകളിലുമായി മൂന്നിലൊന്ന്‌ സർവീസുകളാണ്‌ പുനരാരംഭിച്ചത്‌. 
 വ്യാഴാഴ്‌ച രാവിലെയും വൈകിട്ടും യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. തിരക്കിനനുസരിച്ചാണ്‌ സർവീസുകൾ ക്രമീകരിച്ചതെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിഞ്ഞെന്നും ആലപ്പുഴ എടിഒ അശോക്‌കുമാർ പറഞ്ഞു. ദീർഘദൂര സർവീസുകൾക്കൊപ്പം ഇടറൂട്ടിലും സർവീസ്‌ നടത്തി. കാവാലം, ചമ്പക്കുളം, കൈനകരി, വൈക്കം സർവീസുകളും തുടങ്ങി. എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്ക് നിശ്ചിത ഇടവേളകളിൽ ബസുണ്ട്‌. രാവിലെ എട്ടിനുള്ള പത്തനംതിട്ട ഫാസ്‌റ്റും തുടങ്ങി.
ആലപ്പുഴയിൽ നിന്ന്‌ രാവിലെ ആറിന്‌ തിരുവനന്തപുരത്തേക്കും ഏഴിന്‌ പാലക്കാടിനും സൂപ്പർ ഫാസ്‌റ്റുണ്ട്‌. ചേർത്തലയിൽ നിന്ന് രാവിലെ 4.55നും 6.35നും തിരുവനന്തപുരവും ആറിന്‌ പാലക്കാടും ഏഴിന്‌ കോഴിക്കോടും 7.10ന്‌ സുൽത്താൻ ബത്തേരിയും സൂപ്പർ ഫാസ്‌റ്റുകൾ. മാവേലിക്കര നിന്ന് രാവിലെ 5.50 ന് തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റുമുണ്ട്‌.
കായംകുളത്തുനിന്ന് രാവിലെ ഏഴിന്‌ പാലക്കാട് സൂപ്പർ ഫാസ്‌റ്റ്‌ പുനരാരംഭിച്ചു. ചെങ്ങന്നൂരിൽ നിന്ന് രാവിലെ അഞ്ചിന്‌ പൊടിയാടി വഴിയും 5.30ന്‌ മാവേലിക്കര വഴിയും അമൃത മെഡിക്കൽ കോളേജിലേക്ക് ഫാസ്‌റ്റുണ്ട്‌. തിരികെ അമൃതയിൽ നിന്ന് പകൽ മൂന്നിനും  3.30നും ചെങ്ങന്നൂരിലേക്ക് ലഭിക്കുന്ന തരത്തിലാണ്‌  ക്രമീകരണം. എടത്വ, തിരുവല്ല എന്നിവിടങ്ങളിലേക്കും സർവീസുണ്ട്‌. ദീർഘദൂര സർവീസുകൾക്ക് ആലപ്പുഴ ഡിപ്പോയിൽ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു. രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ കൗണ്ടറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top