04 August Wednesday

21 ന് വാഹനം നിർത്തിയിട്ട് 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
ആലപ്പുഴ 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതെിരെ 21ന്‌ നടക്കുന്ന സമരം വിജയിപ്പിക്കാൻ സംയുക്ത ട്രേഡ്‌ യൂണിയൻ തൊഴിലാളികളോടും ബഹുജനങ്ങളോടും അഭ്യർഥിച്ചു. പകൽ 11 മുതൽ 11.15 വരെ  വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് പ്രതിഷേധിക്കണം‌. 
എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന  പ്രശ്നമാണ് ഇന്ധനവില വർധന. അതിനാൽ സമരത്തിൽ എല്ലാ തൊഴിലാളികളും സ്വകാര്യ വാഹനമോടിക്കുന്നവരും യാത്രക്കാരും  ബഹുജനങ്ങളും പങ്കെടുത്ത് വൻവിജയമാക്കണമെന്ന് പി ഗാനകുമാർ (സിഐടിയു), ജി ബൈജു (ഐഎൻടിയുസി), അഡ്വ. മോഹൻദാസ് (എഐടിയുസി), ജേക്കബ് ഉമ്മൻ (എച്ച്എംഎസ്), പി ആർ സതീഷൻ (എഐയുടിയുസി), സി എസ് രമേശൻ (യുടിയുസി), കളത്തിൽ വിജയൻ (ടിയുസിസി), കെ വി ഉദയഭാനു, (ടിയുസിഐ), പി എ മജീദ്, (എസ്ടിയു), വിനോദിനി (സേവാ), കെ എം ജയറാം (കെടിയുസി(എം), തുടങ്ങിയവർ  സംയുക്ത പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top