02 July Saturday

വീണ്ടും ക്ലാസ്‍മേറ്റ്സ്

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

മധുരച്ചൂരൽ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി 
ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ഈ അധ്യയനവർഷം എല്ലാ വിദ്യാലയങ്ങളിലും പൂർവ വിദ്യാർഥി സംഘടന രൂപീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കൃഷ്‌ണപുരം വിശ്വഭാരതി മോഡൽ എച്ച്എസ്എസിലെ 1996 ബാച്ച് വിദ്യാർഥികൾ 25 വർഷത്തിനുശേഷം അധ്യാപകരുമായി ഒത്തുകൂടിയ ‘മധുരച്ചൂരൽ’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണ്. കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച നിലയിലുള്ള പഠനം നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 
പി എസ് വിമൽ അധ്യക്ഷനായി. അധ്യാപക- അനധ്യാപകരെ യു പ്രതിഭ എംഎൽഎ ആദരിച്ചു. എൻ സുകുമാരപിള്ള ലോഗോ പ്രകാശനം ചെയ്‌തു. ശ്രീഹരി, പാറയിൽ രാധാകൃഷ്‌ണൻ, കെ ശ്രീകുമാർ, സുധാ തങ്കച്ചി, എ അനിത, മുഹമ്മദ് കുഞ്ഞ്, മഞ്ജുഷ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top